ഐ.സി.എസ്.ഇ പരീക്ഷ: ആദ്യ ഏഴു റാങ്കുകളും നേടി ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍

മലപ്പുറം:ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ ആദ്യ ഏഴ് റാങ്കുകളും സ്വന്തമാക്കി കോഡൂര്‍ ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍ മികവു തെളിയിച്ചു. അഞ്ചാം തവണയും സ്‌കൂള്‍ 100 ശതമാനം വിജയം നേടി. റിഷ ഫാത്തിമ 97 ശതമാനം മാര്‍ക്കോടെ ജില്ലയില്‍ ഒന്നാമതെത്തി. എം.മിനു ഷെറിന്‍, എം.ഫാത്തിമ ഹന്ന,അംന, ടി.നിഷിദ ഹസിന്‍,ആയിഷ റിഫ, നിയ എ.വി എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ ആറു റാങ്കുകള്‍ കരസ്ഥമാക്കി. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഐ.സി.ഇ.ടി ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്ല, സെക്രട്ടറി ഡോക്ടര്‍ അക്ബര്‍, ഡയറക്ടര്‍ അഡാട്ടില്‍ അഫ്‌സല്‍, പ്രിന്‍സിപ്പല്‍ അബ്ദുസമീഹ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *