ഭിന്നശേഷിക്കാരായ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് അവാര്‍ഡ്

മലപ്പുറം: 2019-20 അദ്ധ്യയന വര്‍ഷം എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ വിജയത്തിന്റെ ഭാഗമായ അദ്ധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഏബിള്‍ വേള്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഭിന്നശേഷി മേഖലയില്‍ നവീനമായ രീതികള്‍ ആവിഷ്‌കരിക്കാനും അത്യാധുനിക സംവിധാനങ്ങളോടെ ഭിന്നശേഷി വിഭാഗങ്ങളുടെ പുനരുദ്ധാരണത്തിന് ശ്രമിക്കാനും വേണ്ടി രൂപം കൊണ്ട പദ്ധതിയാണ് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളില്‍ നിന്നും ഓരോ വിഭാഗത്തിനും പ്രത്യേകം അവാര്‍ഡ് നല്‍കുന്നതാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ച സ്ഥാപനത്തിനും കൂടുതല്‍ കുട്ടികളെ മികച്ച നിലയില്‍ എത്തിച്ച അദ്ധ്യാപകര്‍ക്കും പുറമെ സ്വയം കുട്ടിയെ വിജയത്തിലെത്തിച്ച രക്ഷിതാവിന്നും അവാര്‍ഡ് നല്‍കുന്നതാണ്. അവാര്‍ഡിനര്‍ഹമാകുന്ന കുട്ടികള്‍ക്ക് തുടര്‍ സഹായങ്ങളും പരിശീലനങ്ങളും നല്‍കാനും പദ്ധതി ഉണ്ട്. അവാര്‍ഡിന് ഓഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.ableworld.org എന്ന വെബ്സൈറ്റിലും facebook.com/ableworldorg എന്ന ഫേസ് ബുക്ക് പേജിലും ലഭ്യമാണ്. അപേക്ഷ ഫോം സമര്‍പ്പിക്കാനും സഹായത്തിനും 9645338343, 8123761245 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *