മലപ്പുറം: കോഡൂര്‍ ഒറ്റത്തറ പ്രദേശത്തെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഗ്രഹിച്ച അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമായി. ഇരുപത്തി ആറ് വര്‍ഷം വാടകകെട്ടിടങ്ങളിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.
ഗ്രാമപ്പഞ്ചായത്ത് ഫണ്ടിനൊപ്പം നാട്ടിലെ പ്രധാന യുവജന കൂട്ടായ്മയായ റീജന്‍സി ക്ലബിന്റെ വിഹിതവും നാട്ടുകാരുടെ സംഭാവനയും സമാഹരിച്ചാണ് നാല് സെന്റ് സ്ഥലം അങ്കണവാടിക്കായി വാങ്ങിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നുള്ള പത്ത് ലക്ഷം രൂപക്കാണ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചയത്തംഗം എം.കെ. മുഹ്സിന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചയത്തംഗങ്ങളായ എം.ടി. ബഷീര്‍, മച്ചിങ്ങല്‍ മുഹമ്മദ്, അങ്കണവാടി വര്‍ക്കര്‍ ജുമൈലത്ത് മേക്കല്‍, ഉമ്മത്തൂര്‍ സുബൈര്‍, നൗഷാദ് പാട്ടുപാറ, മുഹമ്മദ് കുറ്റികോടന്‍, മുസ്തഫ ചോലശ്ശേരി, പി.കെ.എസ്. മുജീബ് ഹസ്സന്‍, സുബൈര്‍ പാട്ടുപാറ, ശംസുദ്ധീന്‍ പാട്ടുപാറ, അഖില്‍ നാസിം മങ്കരതൊടി, റഫീഖ് പാട്ടുപാറ തുടങ്ങിയവര്‍ സംസാരിച്ചു.
