മലപ്പുറം:പത്താം ക്ലാസില്‍ ഉര്‍ദു ഒന്നാം ഭാഷയെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഹയര്‍ സെക്കണ്ടറിയിലും ഉര്‍ദു ഭാഷ പഠിക്കിക്കാന് സൗകര്യമൊരുക്കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു.ഹയര്‍ സെക്കണ്ടറിയില്‍ ഉര്‍ദു ഭാഷാ പഠനം വിപുലപ്പെടുത്തുക, നിര്‍ത്തിവെച്ച ഹൈസ്കൂള്‍ ഭാഷാധ്യാപക ടീച്ചര്‍ ട്രൈനിംഗ് കോഴ്സ് ഡി.എല്‍.ഇ.ഡി പുനരാരംഭിക്കുക, ഗവ: മേഖലയില്‍ ഉര്‍ദു ബി.എഡ് കോഴ്സ് ആരംഭിക്കുക എന്നാവശ്യപ്പെട്ട് കേരളാ ഉര്‍ദു ടീച്ചേഴ്സ് അസോയേഷന്‍ നല്കുന്ന നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭാരവാഹികളായ എന്‍.സന്തോഷ്, എന്‍.ബഷീര്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.അബ്ദുള്ള, സെക്രട്ടറി ടി.അബ്ദുല്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്കി.
