മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തിലായി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയത്. മന്ത്രിയും ആന്റിജന്‍ പരിശോധനക്ക് വിധേയനായിരുന്നു. ഫലം നെഗറ്റീവ് ആണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് സ്വയം നീരീക്ഷണത്തില്‍ പോയത്. മന്ത്രിയുടെ വസതിയിലെ എല്ലാ ജീവനക്കാര്‍ക്കും പരിശോധന നടത്തിയിട്ടുണ്ട്.കോവിഡ് ബാധിച്ച ജീവനക്കാരനൊപ്പം ജോലിചെയ്തവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *