മലപ്പുറം: വിഖ്യാത അമേരിക്കന്‍ മാഗസിനായ സണ്‍ പ്രസിദ്ധീകരണമാരംഭിച്ച ഇംഗ്ലീഷ് നോവല്‍ ഒകെയ്ഡ് എഴുതിയ ചെറുകോടിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ലിയ ഷാനവാസിന് സംസ്ക്കാര സാഹിതിയുടെ ആദരം.
സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് പൊന്നാടയും ഫലകവും നല്കി ആദരിച്ചു. സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങളും നല്കി.
് സങ്കല്പിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നു തോന്നുന്ന പ്രത്യേക മാനസികാവസ്ഥയുള്ള പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങളാണ ‘ഒകെയ്ഡ്’ എന്ന നോവലിലൂടെ എഴുതിയത്. മൂന്നധ്യായങ്ങള്‍ സമൂഹമാധ്യമത്തിലിട്ടിരുന്നു. ഇത് വായിച്ച് ബുക്ക് ലിഫ് പബ്ലിഷിങ് തലവന്‍ ജോണ്‍ എസ്. ലേ വിളിച്ച് അഭിനന്ദിച്ചു. രണ്ട് പ്രധാസസ്ഥാപനങ്ങളുടെ ലിങ്കും അയച്ചുകൊടുത്തും. അതില്‍ നിന്നാണ് ദി സണ്‍ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തത്. ആദ്യ അധ്യായങ്ങള്‍ക്ക് പ്രതിഫലമായി ഒരു ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. അഞ്ച് അധ്യായങ്ങള്‍ സണ്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞ. തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കും. നോവല്‍ പൂര്‍ത്തിയാകുമ്പോള്‍ പുസ്തകമാക്കുന്നതിന് മുന്‍കൂറായി 20,000 രൂപയും നല്‍കിയിട്ടുണ്ട്.
മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയുടെ പേരക്കുട്ടിയായ ലിയ ജിദ്ദയിലെ സ്വകാര്യ കമ്പനിയില്‍ മാനേജരായ പോരൂര്‍ ഇളയോടന്‍ ഷാനവാസിന്റെയും ചാരങ്കാവ് പി.എം.എസ്.എ സ്കൂള്‍ അധ്യാപിക റജുലയുടെയും മകളാണ്. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.
ആദരിക്കല്‍ ചടങ്ങില്‍ സംസ്ക്കാരസാഹിതി വണ്ടൂര്‍ നിയോജകമണ്ഡലം ചെയര്മാന് സുനില്‍ പോരൂര്‍ ആധ്യക്ഷം വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്, എം. ബാലകൃഷ്ണന്പി. ശരത്, പി.പി ഷബീബ് പ്രസംഗിച്ചു.
