നടി അമല പോള്‍ വിവാഹ മോചനം തേടുന്നു

ചെന്നൈ: നടി അമല പോള്‍ വിവാഹ മോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചു. ചെന്നൈയിലെ കുടുംബ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ് സംവിധായകന്‍ എ.എല്‍.വിജയിയാണ് അമലയുടെ ഭര്‍ത്താവ്.

ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ വാര്‍ത്ത അടുത്തിടെയാണ് പുറത്തായത്. പിന്നീട് അമലയ്‌ക്കെതിരേ വിജയിയും അദ്ദേഹത്തിന്റെ പിതാവും രംഗത്തുവന്നിരുന്നു. വിവാഹശേഷവും അമല ചലച്ചിത്ര രംഗത്ത് സജീവമായി തുടരുന്നതിനാലാണ് ബന്ധത്തില്‍ വിള്ളല്‍ വീണതെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ വിജയിയോ അമലയോ നടത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *