തൊടുപുഴ:കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു.ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി വി.പി അജിതനാണ്(55) കോട്ടയം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസുകാരന് കോവിഡ് ബാധിച്ച് മരിക്കുന്നത്. അജിതനെ കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും കോവിഡ് ബാധിച്ചിരുന്നു.
