കൊല്ലം: കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസനത്തിലൂടെ തൊഴിലിടങ്ങളിലേക്കും സംരംഭകനിലേക്കും എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെയാണ് വെബ്ബിനാര്‍ . നിര്‍മാണ രംഗത്ത് തൊണ്ണൂറു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പങ്കെടുക്കും.യു.എല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ ടി പി സേതുമാധവന്‍ കേരളത്തിലെ നൈപുണ്യ വികസന സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കും.ഐ.ഐ.ഐ.സി ഡയറക്ടര്‍ ഡോക്ടര്‍ ജി ശ്രീകുമാര്‍ മേനോന്‍ സ്വാഗതം പറയും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ വൈവിധ്യങ്ങളായ മുപ്പത്തൊന്നോളം കോഴ്‌സുകള്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നതെങ്ങനെ എന്നും ,സംരംഭകരെ വാര്‍ത്തെടുക്കുന്നതെന്നും വിശദീകരിക്കുന്നത് ഐ ഐ ഐ സി യിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി ആയി ജോലി ചെയ്യുന്ന കമാന്‍ഡര്‍ വിനോദ് ശങ്കര്‍ ആണ് . നൈപുണ്യത്തിലൂടെ തൊഴില്‍ സംരംഭത്തിലൂടെ സമ്പാദ്യം എന്നതാണ് ഐ ഐ ഐ സി ലക്ഷ്യമിടുന്നത് .എട്ടാം ക്ലാസ്സുകാര്‍ മുതല്‍ എഞ്ചിനീയറിംഗ് ബിരുദ ദാരികള്‍ വരെ ഐ ഐ ഐ സി യുടെ ഗുണഭോക്താക്കള്‍ ആയി മാറുന്നു . എട്ടാം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് കോവിഡ് അനന്തര കാലത്തെ സുരക്ഷാ മാന ദണ്ഡങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുതകുന്ന ഹൗസ് കീപ്പിംഗ് കോഴ്‌സില്‍ ചേരാവുന്നതാണ്.പത്താം ക്ലാസ്സു പാസായവര്‍ക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വയര്‍മാന്‍ ലൈസന്‍സ് അഞ്ചുമാസം കൊണ്ട് ലഭ്യമാകുന്ന കോഴ്‌സ് അടക്കം പത്തോളം കോഴ്‌സുകള്‍ . പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്ലംബിംഗ് എന്‍ജിനീയറിങ്ങോ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റോ പഠിക്കാം .ഡിഗ്രി സയന്‍സ് വിഷയം പഠിച്ചവര്‍ ബിടെക് കംപ്യൂട്ടര്‍സയന്‍സ് പഠിച്ചവര്‍ എന്നിവര്‍ക്ക് വിവര വിശകലന സാധ്യതയുള്ള ഡാറ്റ സയന്‍സ് കോഴ്‌സില്‍ ചേരാം .പതിനേഴു വയസുകഴിഞ്ഞ ഏതൊരാള്‍ക്കും കംബ്രിഡ്ജ് പ്രോഗ്രാമായ ലിങ്വാ സ്‌കില്‍ എന്ന ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ നിലവാരം കൂട്ടുന്ന പ്രോഗ്രാമില്‍ ഓണ്‍ലൈനായി ചേരാവുന്നതാണ് .ഇത്തരത്തില്‍ നല്ല സംരംഭകരെ സൃഷ്ടിക്കാനുതകുന്നതും നല്ല തൊഴിലാളികളെ സൃഷ്ടിക്കുന്നതുമായ മുപ്പത്തൊന്നോളം കോഴ്‌സുകള്‍ ആണ് ഐ ഐ ഐ സി കോവിഡ് അനന്തര കാലത്തേക്ക് കരുതുന്നത് .തൊഴില്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്കു ഇനിയുള്ള തൊഴില്‍ അവസരങ്ങള്‍ ഏതൊക്കെ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നറിയാന്‍ വെബ്ബിനാറില്‍ പങ്കെടുക്കാം .വെബ്ബിനാറില്‍ പങ്കെടുക്കാന്‍ https://bit.ly/skillex2020 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000 നമ്പരില്‍ ബന്ധപ്പെടാം.
