ന്യുദല്‍ഹി: ഇന്ത്യന്‍ പ്രധാനന്ത്രി കസേരയില്‍ ബി.ജെ.പിയുടെ ആദ്യത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്്‌പേയിയെ പിന്‍തള്ളി നരേന്ദ്രമോദി. പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന ദിവസങ്ങളുടെ കാര്യത്തിനാണ് മോദി മുന്നിലെത്തിയത്. വാജ്്‌പേയി പ്രധാനമന്ത്രിയാത് 2272 ദിവസങ്ങളാണ്. എന്നാല്‍ മോദി വ്യാഴാഴ്ച അതിനെക്കാള്‍ ഒരു ദിവസം മുന്നിലെത്തി.
പ്രധാനമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഇരുന്ന ഇന്ത്യയിലെ നാലാമെത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാന്‍ നെഹ്‌റു (6130 ദിവസങ്ങള്‍), ഇന്ദിരാഗാന്ധി (5829),മന്‍മോഹന്‍സിംഗ് (3656) എന്നിവരാണ് നരേന്ദ്രമോദിക്ക് (2273) മുന്നിലുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നല്ലാതെ ഏറ്റവും കൂടുതല്‍ ദിവസം ആ കസേരയില്‍ ഇരുന്ന നേതാവെന്ന ബഹുമതി മോദിക്ക് ലഭിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിലൂടെ ഭരണാധികാരകളായി ഏറ്റവും കൂടുതല്‍ ദിവസം അധികാരത്തിലിരുന്ന നേതാവ് എന്ന പ്രത്യേകത മോദിക്ക് ലഭിച്ചിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നീ രണ്ടു പദവികളിലും കൂടി അധികാരത്തിലിരുന്ന നേതാവ് എന്ന നിലയിലാണ് മോദി മുന്നിലെത്തിയത്. 4607 ദിവസം ഗുജറാത്ത് മുഖ്യമന്ത്രിയാകുകയും 2271 ദിവസം പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ ഇന്ത്യയില്‍ അധികാരത്തില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇരുന്ന നേതാവായി നരേന്ദ്രമോദി മാറി. ഈ കണക്കുകളാണ് ബി.ജെ.പി. ഉയര്‍ത്തിക്കാണിക്കുന്നത്.
