ജപ്പാന്‍ പ്രധാനമന്ത്രി സ്ഥാമൊഴിയുന്നു

ടോക്കിയോ: ആരോഗ്യ പ്രശ്്‌നങ്ങളെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബോ സ്ഥാനമൊഴിയുന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തെ അദ്ദേഹം രാജിക്കാര്യം അറിയിച്ചു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അദ്ദേഹം പദവിയില്‍ തുടരും.
ഏറെ കാലമായി ആരോഗ്യപ്രശ്്‌നങ്ങളുള്ള ആബെക്ക് ചികില്‍സക്കായി ഇടക്കിടെ ഔദ്യോഗിക പദവികളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നുണ്ട്. അധികാരത്തിലെത്തി ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം രാജി വെച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് വീണ്ടും പ്രധാനമന്ത്രിയായി. എന്നാല്‍ ഇപ്പോള്‍ രോഗം മൂച്ഛിച്ചതാണ് പദവി ഒഴിയാന്‍ ഇടയാക്കുന്നത്.
കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്നതിന് അദ്ദേഹം ജപ്പാനിലെ ജനങ്ങളോട് മാപ്പ് ചോദിച്ചു. കോവിഡ് പ്രതിസന്ധിക്കാലത്ത് സ്ഥാനമൊഴിയുന്നത് ശരിയല്ലെങ്കിലും ആരോഗ്യപ്രശ്്‌നങ്ങള്‍ മൂലം തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *