പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ഉടയുടെ രണ്ട് മക്കള്‍ ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കമ്പനിയുടെ സി.ഇ.ഒ ആയ റിനു മറിയം തോമസ്, ഡയരക്ടര്‍ ബോര്‍ഡ് അംഗം റിയ മറിയം തോമസ് എന്നിവരാണ് പിടിയിലായത്.ഇവര്‍ ആസ്‌ത്രേലിയയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. ഇരുവര്‍ക്കുമെതിരെ നേരത്തെ അന്വേഷണ ഏജന്‍സി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2000 കോടിയിലേറെ രൂപ ജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച കമ്പനിയാണ് പൂട്ടിയത്. ഒരു ലക്ഷം മുതല്‍ എണ്‍പത് ലക്ഷം വരെ കമ്പനിയില്‍ നിക്ഷേപം നടത്തിയവരുണ്ട്. നിക്ഷേപകര്‍ക്ക് ഈട് നല്‍കുന്നതിനായി കോടതിയുടെ അനുമതിയോടെ പോലീസ് കമ്പനിയുടെ വസ്തുക്കള്‍ ജപ്തി ആരംഭിച്ചിട്ടുണ്ട്.
