പുലിവേഷത്തില്‍ പാര്‍വ്വതിയെ കാണുമ്പോള്‍

തൃശൂര്‍: കാണാന്‍ ആളുകുറവായിരുന്നെങ്കിലും പാര്‍വ്വതിയുടെ പുലിവേഷം ഹിറ്റായി. എറണാകുളം സ്വദേശിനിയും മോഡലും നടിയുമായ പാര്‍വതിയാണ് ഇത്തവണയും ഓണത്തോടനുബന്ധിച്ച് തൃശൂരില്‍ പുലിവേഷം കെട്ടിയത്. കൂര്‍ക്കഞ്ചേരിയിലെ സാറാ മേയ്ക്ക് ഓവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ സാറാ സബിതയുടെ നേതൃത്വത്തിലായിരുന്നു ഒറ്റപ്പെണ്‍പുലിയായി പാര്‍വതി തേക്കിന്‍കാട്ടില്‍ ചുവടുവെച്ചത്.
ആള്‍ത്തിരക്കുണ്ടാകുമെന്നതിനാല്‍ പെണ്‍പുലിയേയും സംഘത്തേയും സ്വരാജ് റൗണ്ടിലേക്കിറക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ പതിനഞ്ചു മിനുറ്റോളം തേക്കിന്‍കാടിനകത്ത് പുലിക്കൊട്ടു കൊട്ടിന്റെ താളത്തിനൊത്ത് പെണ്‍ പുലി ചുവടുവെച്ചു. കഴിഞ്ഞ തവണയും പാര്‍വ്വതി പുലിവേഷത്തിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *