‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’ എസ്.വൈ.എസ് പ്രക്ഷോഭം തുടങ്ങി

മലപ്പുറം- ‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല ‘ എന്ന മുദ്രാവാക്യവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായി. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി എം.മുഹമ്മദ് സ്വാദിഖ്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ എം.ഡി.എഫ് പ്രസിഡന്റ് കെ.എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കുമുള്ള നിവേദനം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഓണ്‍ലൈനായി സമര്‍പ്പിച്ചു.സംസ്ഥാന നേതാക്കളായ എം.വി.സിദ്ധീഖ് സഖാഫി ഒറ്റപ്പാലം,ഇ.കെ മുഹമ്മദ് കോയ സഖാഫി , ജമാല്‍ കരുളായി, ബഷീര്‍ ചെല്ലക്കൊടി,മുഹമ്മദലി സഖാഫി വള്ള്യാട്,ഉമര്‍ ഓങ്ങല്ലൂര്‍,അബ്ദുല്‍ കലാം മാവൂര്‍ ,ഹസന്‍ സഖാഫി തറയിട്ടാല്‍,നാസര്‍ ചെറുവാടി,സൂലൈമാന്‍ ചുണ്ടമ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ സ്വാഗതവും റഹ്‌മത്തുല്ല സഖാഫി നന്ദിയും പറഞ്ഞു.പ്രക്ഷോഭത്തിന്റെ ഭാഗമായി 11ന് വൈകീട്ട് അഞ്ചിന് പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലെ ലക്ഷം കുടുംബങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ കരിപ്പൂരിന്റെ ചിറകരിയരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സമരത്തില്‍ പങ്കാളികളാവും.

Leave a Reply

Your email address will not be published. Required fields are marked *