കണ്ണൂര്‍: സംസ്ഥാനത്ത് രണ്ടാമത്തെ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. വ്യവസായമന്ത്രി ഇ.പി.ജയരാജനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ധനമന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
