പത്തനംതിട്ട: രണ്ടായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കമ്പനി ഉടമകള്‍ക്ക് ആ സംസ്ഥാനങ്ങളിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ചാണ് അന്വഷണം പുരോഗമിക്കുന്നത്.
നിക്ഷേപകര്‍ക്ക് പണം തിരിച്ചു ലഭിക്കുന്നതിന് ഇനിയം കാലതാമസമുണ്ടാകുമെന്നാണ് സൂചനകള്‍. കമ്പനിയുടെ ആസ്തികളുടെ കണക്കാണ് പോലീസ് ശേഖരിക്കുന്നത്. സ്വത്തിനൊപ്പം ബാധ്യതകളും കണക്കാക്കുന്നുണ്ട്.
കമ്പനിയിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച രീതി നിക്ഷേപകര്‍ക്ക് ഗുണകരമായതല്ലെന്നാണ് സാമ്പത്തിക വിദഗ്്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഫിനാന്‍സ് കമ്പനിയില്‍ എത്തിയ നിക്ഷേപം മറ്റുപല ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിലും ഷെയറുകളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരം കമ്പനികള്‍ക്ക് നഷ്ടമുണ്ടായാല്‍ അത് നിക്ഷേപകരും സഹിക്കേണ്ടി വരും. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്ക് കീഴില്‍ ഇത്തരത്തിലുള്ള പല ചെറിയ കമ്പനികളും രജിസ്റ്റര്‍ ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം, കമ്പനിയുടെ ആസ്തികളും ബാധ്യതകളും കണക്കാക്കി നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാന്‍ കഴിയുമെങ്കില്‍ നിരമപരമായ വഴികളിലൂടെ വേഗത്തില്‍ അത് നല്‍കുന്നതിനുള്ള നടപടികളുമാണ് പോലീസ് മുന്നോട്ടു പോകുന്നത്.
