മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ പൗരാവകാശരേഖ പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മുഖേനയും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും അവയ്ക്കായി പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും രേഖയില്‍ വിശദീകരിക്കുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പൗരാവകാശ രേഖയുടെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി ബിന്ദു ആദ്യകോപ്പി ഏറ്റുവാങ്ങി. വൈസ്പ്രസിഡന്റ് കെ. രമാദേവി അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്നാമോള്‍ ആമിയന്‍, പഞ്ചായത്തംഗങ്ങളായ പുവ്വക്കാട്ട് അഹമ്മദ്കുട്ടി, മച്ചിങ്ങല്‍ മുഹമ്മദ്, കടമ്പോട്ട് മുഹമ്മദലി, ഹഫ്സത്ത് ചോലശ്ശേരി, കെ.പി. ഷബ്നാ ഷാഫി, സജീന മേനമണ്ണില്‍, പി.കെ. ഷരീഫ, പരി ശിവശങ്കരന്, കെ. ഹാരിഫ റഹിമാന്‍, കെ. റീജ, ആബിദ ഒട്ടുമ്മല്‍, തേക്കില്‍ ജമീല, ഹെഡ് ക്ലര്‍ക്ക് ഹെന തുടങ്ങിയവര്‍ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു.
