വിസ്ഡം യൂത്ത് ഓണ്‍ലൈന്‍ മുഖാമുഖം ഇന്ന്

മലപ്പുറം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തല്‍സമയ മുഖാമുഖം ഇന്ന് (സെപ്തം.13)വൈകിട്ട് 7.30 ന് നടക്കും.
‘മാലമൗലിദുകളുടെ വേരുകള്‍ തേടി ‘ എന്ന തലക്കെട്ടില്‍ നടക്കുന്ന തത്സമയ മുഖാമുഖം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി (കുവൈത്ത്) ഉല്‍ഘാടനം ചെയ്യും.
വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. താജുദ്ധീന്‍ സ്വലാഹി മോഡറേറ്ററാകും.
ഫൈസല്‍ മൗലവി പുതുപ്പറമ്പ് ,അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍, ശുറൈഹ് സലഫി, ടി.കെ നിഷാദ് സലഫി, മൂസ സ്വലാഹി കാര, ജംഷീര്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കും.
വീഡിയോ കാള്‍വഴി സംശയ നിവാരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അതിനായി 9446404097 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
വിസ്ഡം ഗ്ലോബല്‍ ടി വി ,വിസ്ഡം യൂത്ത് ഫെയ്‌സ് ബുക്ക് പേജ് എന്നിവയില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *