മലപ്പുറം: ഷോര്‍ട്ട് ഫിലിം സന്ദേശവാഹകരായ ഇത്തിരി നേരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുധീഷ് മേനോനെ ആദരിച്ചു.ജാതിഭേദമന്യേ സഹായഹസ്തം നീട്ടുന്ന ഒരു യുവാവ്. കിഡ്നിക്ക് തകരാറുള്ള ജോലിക്ക് പോകാന്‍ പറ്റാത്ത കുടുംബത്തിന് സഹായം .സമൂഹ വിവാഹങ്ങള്‍ക്ക് ഭക്ഷണ വിതരണങ്ങള്‍ .ഇപ്രാവശ്യത്തെ ഓണക്കോടിക്ക് വകമാറ്റിയ തുക ആക്സിഡന്റ് പറ്റിയ ഒരു രോഗിക്ക് സഹായമായി നല്‍കി .ബധിരരും മുകരുമായവര്‍ക്ക് കൈനിറയെ സഹായങ്ങള്‍ .ഈ ചെറുപ്പക്കാരന്‍ ഓരോ കടയില്‍ നിന്നും ദിവസേന കിട്ടുന്ന പലചരക്കുകളും പലവ്യഞ്ജനങ്ങളും പാവപ്പെട്ടവര്‍ക്കായി ദാനം ചെയ്യുന്നു .ഇദ്ദേഹം മലപ്പുറം മഞ്ചേരി ആമയൂര്‍ റോഡിലെ കരിങ്കാളികാവ് ഭഗവതി ക്ഷേത്രത്തിനടുത്താണ് താമസം .
നന്മ നിറഞ്ഞവന്‍ സുധീഷ് മേനോന്‍ എന്ന ഡി.വി.ഡിയുടെ പ്രകാശന കര്‍മ്മം കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണില്‍തൊടി തൃക്കലങ്ങോട് വായനശാല സെക്രട്ടറി ഇ.വി ബാബുരാജിന് കൈമാറി പ്രകാശനം ചെയ്തു.സജന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു .അംബിക കളത്തിങ്ങല്‍ ,പ്രദീപ് നന്നാട്ട് ,സി.പ്രഭാവതി ,സുകേഷ് എന്നിവര്‍ പ്രസംഗിച്ചു .പി.സി .രാജലഷ്മി സ്വാഗതവും രാജേഷ് കാളമ്പാടി നന്ദിയും പറഞ്ഞു .
