തൃത്താലയില്‍ മഹാത്മ സ്വാശ്രയ ഗ്രാമം പദ്ധതി

പാലക്കാട്-തൃത്താല മഹാത്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൃത്താല ബ്ലോക്ക് പരിധിയില്‍ സ്വാശ്രയഗ്രാമം പദ്ധതി നടപ്പാക്കും. വീടുകളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഷരഹിതമായ കൃഷി; വിളവിലൂടെ വരുമാനം എന്നാണ് പദ്ധതിയുടെ മുഖവാക്യം.
സൊസൈറ്റിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് വീടുകളില്‍ പച്ചക്കറി തോട്ടമൊരുക്കുന്നതിനുള്ള ഗ്രോബാഗുകള്‍,തൈകള്‍,വളം എന്നിവ സൗജന്യമായി നല്‍കും. കൃഷി രീതികളെ കുറിച്ചുള്ള മാര്‍ഗ നിര്‍ദേശവും നല്‍കും. വീട്ടാവശ്യത്തിന് പുറമെയുള്ള വിളവ് സൊസൈറ്റി തന്നെ അതാത് സമയങ്ങളിലെ മികച്ച വില നല്‍കി സംഭരിക്കും. തൃത്താല ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ സ്വാശ്രയഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് മഹാത്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.സുരേഷ്‌കുമാര്‍, സെക്രട്ടറി പി.മുരളി, ട്രഷറര്‍ ഇ.ബാലന്‍ എന്നിവര്‍ അറിയിച്ചു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 9495127409,9846552126,9895017293.

Leave a Reply

Your email address will not be published. Required fields are marked *