ആറാമത്തെ കുഞ്ഞും പെണ്ണെന്ന് പുരോഹിതന്‍; ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറി ഭര്‍ത്താവ്

ലഖ്നൗ: ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കുത്തിക്കീറി ഭര്‍ത്താവ്. ആറുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറാണ്
കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ ഭര്‍ത്താവ് കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ 40കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളുടെ അച്ഛനായ പന്നാലാല്‍ ആണ്
ആറാമത്തെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ വയര്‍ കുത്തിക്കീറിയത്.

43കാരനായ പന്നാലാലിനും 40കാരിയായ അനിത ദേവിക്കും അഞ്ച് പെണ്‍മക്കളാണുള്ളത്. ആറാമതും അനിത ഗര്‍ഭിണി ആപ്പോള്‍ ഇവര്‍ പുരോഹിതനെ കാണുകയും പുരോഹിതന്‍ ദമ്ബതികള്‍ക്ക് ആറാമതും ജനിക്കുന്നത് പെണ്‍കുഞ്ഞ് ആയിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഇതില്‍ കുപിതനായ പന്നാലാല്‍ അനിതയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ കൊല്ലുന്നതിനു വേണ്ടി അനിതയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഗുരുതരമായി പരിക്കേറ്റ അനിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ നേക്പുര്‍ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം. ആറാമതും ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആണ്‍കുഞ്ഞ് വേണമെന്ന് ആയിരുന്നു ഭര്‍ത്താവിന്റെ ആഗ്രഹം. ഇതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ഈ ക്രൂരതയില്‍ അവസാനിച്ചത്.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് യുവതിയെ ബയ്റേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *