കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടര്‍ക്കെതിരെ പരാതി

ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31കാരിയാണ് ബര്‍ദുബായിലെ ഒരു ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ബോട്ടോക്സ് ട്രീറ്റ്മെന്‍റിനെത്തിയ തന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

– ‘എന്‍റെ ബോട്ടോക്സിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്‌ സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്മെന്‍റിനെകുറിച്ചുള്ള ഭയവും അടുത്തിടെ സുഹൃത്തുമായുണ്ടായ അകല്‍ച്ചയുമൊക്കെയായി മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഡോക്ടര്‍ അദ്ദേഹത്തിന്‍റെ രണ്ട് കയ്യുകളും ഉപയോഗിച്ച്‌ എന്‍റെ കവിളില്‍ സ്പര്‍ശിച്ചത്. അതിനു ശേഷം രണ്ട് തവണ ചുംബിക്കുകയും ചെയ്തു’. യുവതി പരാതിയില്‍ ആരോപിക്കുന്നു.

പിന്നീട് അയാള്‍ എന്‍റെ ചുണ്ടുകളിലും ചുംബിക്കാന്‍ ശ്രമിച്ചു പക്ഷെ അപ്പോഴേക്കും മുഖം തിരിച്ച്‌ ആ മുറിയില്‍ നിന്നും ഇറങ്ങി. എന്നാല്‍ ഇതിനിടെ അയാള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ആലിംഗനം ചെയ്തു വീണ്ടും ചുംബിക്കുകയും ചെയ്തു’ പൊലീസിന് നല്‍കിയ മൊഴിയില്‍ യുവതി വ്യക്തമാക്കി. പിന്നാലെ അവിടെ നിന്നിറങ്ങിയ യുവതി പൊലീസിനെ സമീപിച്ചു. ചോദ്യം ചെയ്യലില്‍ 42കാരനായ ഡോക്ടര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ബോട്ടോക്സ് ട്രീറ്റ്മെന്‍റിന് ശേഷം യുവതിയുടെ കവിളില്‍ താന്‍ ചുംബിച്ചുവെന്നാണ് ഇയാള്‍ പറഞ്ഞത്.

സ്ത്രീക്കെതിരായ ലൈംഗിക അതിക്രമക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്‍റെ വിചാരണ സെപ്റ്റംബര്‍ 29ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *