കൈക്കൂലി: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

കൊച്ചി:പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. അശമന്നൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ സി എല്‍ദോയെ ആണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്.കൊമ്ബനാട് വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ പോക്കുവരവു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ റോബിന്‍ എന്നയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നല്‍കിയ 600 രൂപ കൈമാറുന്നതിനിടെയാണു ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. അടുത്ത വര്ഷം സര്‍വ്വീസില്‍ നിന്ന് വരമിക്കാനിരിക്കെയാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *