അവിഹിത ബന്ധമെന്ന് സംശയം, ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്നു

ഹരിയാനയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ 27 കാരന്‍ പിടിയില്‍. ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായി പൊലീസ് പറയുന്നു.

ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെപ്റ്റംബര്‍ ആറിനായിരുന്നു മൂന്നുപേരുടെയും ദുരൂഹ മരണം. നൂര്‍ ഹസനാണ് പിടിയിലായത്. വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചത്. വിവാഹേതര ബന്ധത്തിന് ഭാര്യക്ക് ഭാര്യയുടെ കുടുംബക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായി യുവാവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.

മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷമാണ് ഭാര്യയെയും ഭാര്യാ സഹോദരിയെയും കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

തുടര്‍ന്ന് ഭാര്യാ മാതാവിന്റെ അടുത്ത് പോയി കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ കത്തിച്ചുകളയാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *