തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്ബില്‍ നടത്തിയ പരിശോധനയില്‍ തലസ്ഥാനത്ത് ഒമ്ബത് പോലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പോലിസുകാരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി.
തലസ്ഥാനത്ത് അതിവേഗം രോഗം പടരുന്നതിനിടയില്‍ കൂടുതല്‍ പോലീസുകാര്‍ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 20 പോലിസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. തുമ്ബ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തിലെ 14 പേര്‍ക്കുമായിരുന്നു രോഗബാധ. തുമ്ബ സ്റ്റേഷനില്‍ മാത്രം 17 പോലിസുകാര്‍ക്ക് കൊവിഡ് ബാധയുണ്ടായിട്ടുണ്ട്.