ഇന്ത്യയില്‍നിന്ന്​ 116 നഴ്​സുമാരെ കുവൈത്തിലെത്തിച്ചു

കുവൈത്ത്​ സിറ്റി: ഇന്ത്യയില്‍ അവധിക്ക്​ പോയി തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയ നഴ്​സുമാരില്‍ 116 പേരെ തിരിച്ചെത്തിച്ചു. ഇതുവ​രെ 400 ആരോഗ്യ പ്രവര്‍ത്തകരെ ഇത്തരത്തില്‍ പ്രത്യേകമായി കൊണ്ടുവന്നു. അടുത്ത ബാച്ച്‌​ വരും ദിവസങ്ങളില്‍ എത്തുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ്​ പരിശോധനക്ക്​ സ്വാബ്​ എടുത്ത ശേഷം ഇവരെ വീട്ടുനിരീക്ഷണത്തിന്​ വിട്ടു.

അവധിക്കുപോയി സ്വന്തം നാടുകളില്‍ കുടുങ്ങിയ നഴ്‌സുമാരും ഡോക്​ടര്‍മാരും ഉള്‍പ്പടെ അഞ്ഞൂറോളം ജീവനക്കാരുടെ പേര് വിവരങ്ങള്‍ കഴിഞ്ഞ ആഴ്​ച മന്ത്രിസഭക്ക്​ കൈമാറിയിരുന്നു. ഇതി​ലെ ഒരു ബാച്ച്‌​ ആണ്​ ഇപ്പോള്‍ തിരികെയെത്തിയത്​. വിദേശകാര്യ മന്ത്രാലയത്തി​െന്‍റയും, വ്യോമയാന വകുപ്പി​െന്‍റയും സഹായത്തോടെ തങ്ങളുടെ ജീവനക്കാരെ തിരികെ എത്തിക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്​.

കുവൈത്തിലേക്ക് നേരിട്ട് വരാന്‍ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആണ് ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരും കുടുങ്ങികിടക്കുന്നത്. വിവിധ മന്ത്രാലയങ്ങളില്‍ അത്യാവശ്യമുള്ള വിദേശിജീവനക്കാരെ അടിയന്തരമായി തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതി​െന്‍റ ഭാഗമായി വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടില്‍ കുടുങ്ങിയ ജീവനക്കാരുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കുവൈത്തില്‍നിന്ന്​ അവധിക്കുപോയി തിരിച്ചുവരാന്‍ സാധിക്കാത്ത പ്രവാസികളുടെ രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്‌സൈറ്റ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്​. കുവൈത്തിലേക്ക് വിമാനസര്‍വീസിന്​ വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വെബ്‌സൈറ്റ് വഴി രജിസ്ട്രേഷന്‍ നടത്താം. മുന്‍ഗണനാക്രമം അനുസരിച്ചു ഇവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ആണ്​ പരിഗണിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *