അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

ബറേലി: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമിക്കുകയും ഫോട്ടോകള്‍ പകര്‍ത്തുകയും അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ സെല്‍ഫി പകര്‍ത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ബറേലിയിലെ ഒരു പ്രൈമറിസ്‌കൂളിലാണ് സംഭവം.

യൂണിഫോം ശേഖരിക്കുന്നതിനായി പ്രധാന അധ്യാപകന്‍ കുട്ടിയെയും സഹോദരനെയും സ്‌കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയും സഹോദരനെ പുറത്തുനിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാത്തില്‍ പ്രതിയായ അധ്യാപകനെ അറസ്്റ്റ് ചെയ്തതായി എസ്‌ഐ നരേഷ് കുമാര്‍ പറഞ്ഞു. ഐപിസി 354, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *