കൊവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കും: നരേന്ദ്ര മോദി

കൊവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്സിന്‍ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും.” നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *