തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിനെതിരെ നടക്കുന്ന സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് എ.ജി സി.പി സുധാകര പ്രസാദിനോട് നിയമോപദേശം തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കാനും ധാരണയായിട്ടുണ്ട്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
