ചെന്നിത്തലക്ക് സ്വപ്ന ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം.ഡി

കൊച്ചി: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടാക് ഹൈകോടതിയില്‍. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നും സി.ബി.ഐ.അന്വേഷണത്തിനെതിരെ യൂനിടാക് നല്‍കിയ ഹരജിയില്‍ പറയുന്നു.

ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിടാക് എം.ഡി. ലൈഫ് മിഷന്‍ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.

ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കനെന്ന പേരില്‍ തന്നെയാണ് മൊബൈല്‍ ആവശ്യപ്പെട്ടത്. ഐ ഫോണ്‍ വാങ്ങിയതി​ന്‍െറ ബില്ലും ഹാജരാക്കിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്​ന സുരേഷ് മുഖേന യു.എ.ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ട പ്രകാരം കമീഷന്‍ നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. ഇതില്‍ 3.80 കോടി രൂപ യു.എസ്.ഡോളറായി 2019 ആഗസ്​റ്റ്​ രണ്ടിനാണ് കൈമാറിയത്.

തിരുവനന്തപുരം കവടിയാറുള്ള കഫേ കോഫി ഡേയില്‍ വെച്ച്‌ യു.എ.ഇ.കോണ്‍സുലേറ്റിലെ സാമ്ബത്തിക വിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനാണ് ഈ തുക കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രെയിഡിങ് കമ്ബനിയുടെ അക്കൗണ്ടിലേക്ക് നല്‍കിയതായും ഹരജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *