വയനാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു. കല്‍പ്പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സെപ്റ്റംബര്‍ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ഇന്നലെ 143 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 135 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്.
