സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ദുബൈയില്‍ പ്രവാസി യുവാവ് പിടിയില്‍

ദുബൈ: കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച്‌ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ ദുബൈയില്‍ അറസ്റ്റില്‍. ഫിലീപ്പീന്‍സ് സ്വദേശിയായ ഇയാള്‍ സഹതാമസക്കാരായ യുവതികളുടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അല്‍ മുറാഖാബത്ത് ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സഹതാമസക്കാരായ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ 27കാരനായ ഫിലിപ്പീന്‍സ് യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറ വഴി പകര്‍ത്തിയ കേസ് വ്യാഴാഴ്ചയാണ് ദുബൈ പ്രാഥമിക കോടതി പരിഗണിച്ചത്. ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മൂന്നുവര്‍ഷമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്ന ഫിലിപ്പീന്‍സ് യുവതി രാവിലെ അഞ്ചു മണിക്ക് കുളി കഴിഞ്ഞ് മുറിയിലെത്തി വര്‍ക്ക് യൂണിഫോം ധരിക്കുന്നതിനിടെ ഫിലിപ്പീന്‍സ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നു. ഫോണ്‍ പരിശോധിക്കുന്നതിനിടെ യുവാവ് മുറിയിലേക്ക് എത്തുകയും ഫോണ്‍ ഇവരുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ റൂംമേറ്റായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. ഏഴ് മുറികളും അഞ്ച് കുളിമുറികളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *