കണ്ടെയിന്മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ല; കെ മുരളീധരന്‍

കോഴിക്കോട്: നാളെ മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍​ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കണ്ടെയിന്മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്ന് അദ്ദേ​ഹം ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ നിരോധനാ‍ജ്ഞ ലംഘിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പേരില്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

കേസ് വന്നാല്‍ ഞങ്ങള്‍ നോക്കിക്കോളാം. കണ്ടെയിന്മെന്റ് സോണില്‍ ഒരു തരത്തിലുള്ള സമരവുമുണ്ടാവില്ല. നിലവിലെ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം കണ്ടെയിന്മെന്റ് സോണ്‍ അല്ലാത്തയിടങ്ങളില്‍ നൂറുപേരെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്താം. തുറന്ന സ്ഥലത്ത് 200 പേരെ വരെ വെച്ചും പരിപാടി നടത്താം. അത്തരം പരിപാടികള്‍ ഉണ്ടാവുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *