ബാബരി; മുസ്‌ലിം ലീഗ് എടുത്തത് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടെന്ന് കാലം തെളിയിച്ചു, കുഞ്ഞാലിക്കുട്ടി

മുസ്‍ലിം ലീഗിന് അധികാരമാണ് വലുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം പി. ബാബരി തകര്‍ക്കപ്പെട്ട വിഷയത്തില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനമാണ് ലീഗെടുത്തതെന്ന് കാലം തെളിയിച്ചു, ലീഗ് അതിനു ശേഷം തകര്‍ന്നില്ല, വളരുകയാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവസരം കിട്ടിയാല്‍ കോണ്‍ഗ്രസിന് വേണ്ടി കൈ പൊക്കാമെന്നാണ് നിലവിലെ സിപിഎമ്മിന്റെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *