മാറ്റമില്ലാതെ സ്വര്‍ണ വില; പ​വ​ന് 37,360 രൂ​പ

കൊച്ചി: കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,360 രൂപയാണ് വില. ഗ്രാമിന് 4,670 രൂപയും. ഇന്നലെയും ഇതേ വിലയായിരുന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

24-ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.

പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *