മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട : ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം : മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസും ആന്റി നര്‍ക്കോട്ടിക്സ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്റ്റേഷനറി ഉല്‍പ്പന്നങ്ങളെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി പാലക്കാപറമ്ബില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്ബില്‍ മിഥുന്‍, പുത്തന്‍വീട്ടില്‍ സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍, കഞ്ചാവ് ആന്ധ്രയില്‍ നിന്നും എത്തിച്ചതാണെന്നും കൊച്ചിയില്‍ വിതരണത്തിന് കൊണ്ടുപോവുകയായിരുന്നുവെന്നും പിടിയിലായവര്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *