തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി. ഇ.പി. ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോള്‍ ഉള്ളത്.ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മന്ത്രിയ്ക്ക് ഇന്ന് പുലര്‍ച്ചയോടെയാണ് ദേഹാസ്വാസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.നേരത്തെ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം വിശ്രമത്തില്‍ കഴിയുകയായിരുന്നു.
