മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. വിപണിയില്‍ 90 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂര്‍ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വര്‍ണവുമായാണ് രണ്ട്പേരേയും പിടിച്ചത്.
അസീബ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ജസീല ക്യാപ്‌സൂള്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. പ്രവിന്റീവ് കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നിരന്തര സംഭവമാണ്.
