സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 280രൂപയാണ് കുറഞ്ഞത്.ഇതനുസരിച്ച്‌ പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വീണ്ടും സ്വര്‍ണ വില ഇടിഞ്ഞു. ഔണ്‍സിന് 1883.13 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സംസഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി. പ​വ​ന് 360 രൂ​പ​യും ഗ്രാമിന് 45 രൂ​പയുമാണ് കൂടിയത്. ഇതനുസരിച്ച്‌ പവന് 37, 480 രൂ​പയിലും, ഗ്രാമിന് 4,685 രൂപയിലുമായിരുന്നു വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വര്‍ദ്ധന ഉണ്ടായത്. ഇതിനു മുന്‍പുള്ള ദിവസം പവന് 240 രൂപയാണ് കുറഞ്ഞത് ഒരു പവന്‍ സ്വര്‍ണത്തിന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമായിരുന്നു വില. ഇതിനു മുന്‍പുള്ള തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *