തിരുവല്ല : തിരുവല്ലയില്‍ കൊറോണ ചട്ടങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ സംഭവത്തില്‍ വധീവരന്മാരുടെ മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല പോലീസാണ് ദുരന്ത നിവാരണ നിയമപ്രകാരം കേസെടുത്തത്. വധൂ വരന്മാരുടെ മാതാപിതാക്കള്‍ക്കള്‍ക്കെതിരെയും വിവാഹ ചടങ്ങ് നടന്ന നക്ഷത്ര ഹോട്ടല്‍ ഉടമയ്ക്ക് എതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവല്ല നഗര മധ്യത്തിലെ പ്രമുഖ ഹോട്ടലില്‍ ഇന്നലെയാണ് കേസിനാസ്പദമായ വിവാഹ ചടങ്ങ് നടന്നത്. ഹോട്ടല്‍ ഉടമയെ കൂടാതെ മഞ്ഞാടി സ്വദേശിനിയായ വധുവിന്റെയും രാമന്‍ചിറ സ്വദേശിയായ വരന്റെയും മാതാപിതാക്കള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു.
