ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതിന്​​ എന്ത്​ ന്യായീകരണമാണ്​ പറയാനുള്ളതെന്ന്​ എം.കെ. മുനീര്‍

കോഴിക്കോട്​: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതില്‍ എന്ത്​ ന്യായീകരണമാണ്​ പറയാനുള്ള​തെന്ന്​ മുന്‍ മന്ത്രി എം.കെ. മുനീര്‍.

മുഖ്യമന്ത്രിയുടെ ഒാഫിസിലെ സര്‍വാധികാ​രിയെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. വിദേശ കമ്ബനിയുമായി സ്വന്തം നിലയില്‍ കരാര്‍ ഒപ്പിടാന്‍ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീര്‍ പറഞ്ഞു.

ശിവശങ്കറി​െന്‍റ ജാമ്യപേക്ഷ ഹൈകോടതി തള്ളിയതിന്​ പിന്നാലെ എന്‍ഫോഴ്​സ്​മെന്‍റ്​ അദ്ദേഹത്തെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വഞ്ചിയൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവശങ്കര്‍.

എം.കെ. മുനീറി​െന്‍റ ഫേസ്​ബുക്ക്​ പോസ്​റ്റ്​

“ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?”മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വിദേശ കമ്ബനിയുമായി സ്വന്തം നിലയില്‍ കരാര്‍ ഒപ്പിടാന്‍ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കര്‍ സത്യങ്ങള്‍ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

ഇനിയും ആ കസേരയില്‍ ഇരിക്കാന്‍ ഉള്ള ധാര്‍മികതയുടെ അളവുകോല്‍ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *