എ​ന്‍​ഡി​എ വീ​ണ്ടും, ബി​ഹാ​ര്‍ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു: മോ​ദി

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ബി​ഹാ​ര്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്‍‌​ഡി‌​എ സ​ര്‍​ക്കാ​രി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ബി​ഹാ​ര്‍ വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഹാ​റി​ലെ അ​രാ​രി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ഇ​വി​ട​ത്തെ വോ​ട്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. ഇ​ര​ട്ട എ​ന്‍​ജി​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തി​രി​ച്ചു​വ​ര​വ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ വേ​ഗ​ത്തി​ലാ​ക്കും. ചി​ല ആ​ളു​ക​ള്‍​ക്ക് ഒ​രു പ്ര​ശ്‌​ന​മു​ണ്ട്, അ​വ​ര്‍ ചോ​ദി​ക്കു​ന്നു “എ​ന്തു​കൊ​ണ്ടാ​ണ് മോ​ദി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​ന്ന​ത്. എ​ല്ലാ പാ​വ​പ്പെ​ട്ട അ​മ്മ​മാ​രു​ടെ​യും സ​ഹോ​ദ​രി​മാ​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ലാ​ണ് മോ​ദി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് അ​വ​ര്‍ മോ​ദി​യെ അ​നു​ഗ്ര​ഹി​ക്കു​ന്ന​ത്. ഈ ​മ​ക​ന്‍ ത​ന്‍റെ ജീ​വി​തം ദ​രി​ദ്ര​ര്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ച​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *