വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കൊല്ലത്ത് കെ.പി.സി.സി നേതൃയോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയസാദ്ധ്യതയുളളവര്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോട് ആലോചിച്ച് അവരുടെ തീരുമാനത്തിനായിരിക്കും മുന്‍ഗണന കൊടുക്കുന്നത്. റിബലുകളായി മത്സരിക്കുന്നവര്‍ പിന്നെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് കൊടുത്തു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഡോ. ശൂരനാട് രാജശേഖരന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, കെ.പി. അനില്‍കുമാര്‍, പഴകുളം മധു തുടങ്ങിയവര്‍ സംസാരിക്കുകയുണ്ടായി.
