വാഷിങ്ടണ്‍: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി േജാ ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ‘രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങള്‍ നോക്കികാണുന്നു. നന്ദി’ എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.
രാജ്യം മുഴുവന്‍ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ് ഇരുകൂട്ടരും. ഫ്ലോറിഡ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇരുകൂട്ടരും കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
