ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
‘അദ്ദേഹത്തിന്‍റെ അസ്ഥിത്വത്തെ നിങ്ങള്‍ പുച്ഛിച്ചേക്കാം. എന്നാല്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുകയാണെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു ആത്മഹത്യകേസുമായി ബന്ധപ്പെട്ടാണ് അര്‍ണാബിനെ അറസ്റ്റ്. ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണബിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ഈ കേസ് 2019ല്‍ റായ്ഗഡ് പൊലീസ്‌അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്‍വയ് നായികിന്‍റെ ഭാര്യ നല്‍കിയ പുതിയ പരാതിയിലാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചതോടെയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
