മണര്‍കാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ് (19) മണര്‍കാട് പോലീസ് ഇന്‍സ്പെക്ടര്‍ എ.സി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മണര്‍കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. പ്രണയം നടിച്ച് യുവതിയെ പ്രലോഭിപ്പിച്ച പ്രതി മൂന്നു മാസത്തിലേറെയായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
