ബിനീഷ് കോടിയേരിയെയും കോടിയേരി ബാലകൃഷ്ണനെയും പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകാതിരിക്കാന്‍ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം പരിഹസിച്ചു.
50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കള്‍ എവിടെ പോയി, ഭരണകൂട ഭീകരത നേരിടുന്ന സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ ബന്ധുക്കള്‍ക്കും ബിനീഷുമായി നല്ല ബന്ധമുണ്ടെന്നും ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണെന്നും ബല്‍റാം പരിഹസിച്ചു.
