രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് നീതി വേണം; സ്റ്റാലിന്‍ അമിത് ഷായ്ക്ക് കത്തയച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തില്‍ സ്റ്റാലിന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാര്‍ഹം എന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‍നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി അതൃപ്‍തി അറിയിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശയില്‍ രണ്ട് വര്‍ഷമായി ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *