വീടിന്റെ ടെറസില്‍ പ്രസവം! ഉടമയുടെ കടയ്ക്ക് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ 16കാരി, അന്വേഷണത്തില്‍ കണ്ടെത്തിയത് 60കാരന്റെ പീഡനം

അറുപതുകാരന്റെ പീഡനത്തിനിരയായ കൗമരക്കാരി വീട്ടിന്റെ ടെറസില്‍ പ്രസവിച്ചു. ശേഷം നവജാത ശിശുവിനെ തന്നെ നശിപ്പിച്ച ഉടമയുടെ കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചു. വടക്കന്‍ ഡല്‍ഹിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരേങ്ങറിയത്.

തെരുവില്‍ കടയ്ക്ക് മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന്‍ പോലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല.

പിന്നീടാണ് സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചത്. ഇതിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ആണ് കുഞ്ഞിനെ ഉപേക്ഷിച്ച 16 കാരിയെ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എട്ട് മാസം മുമ്ബാണ് പെണ്‍കുട്ടി, 60കാരന്റെ പീഡനത്തിന് ഇരയായത്. വീട്ടുകാരെ ഭയന്ന് ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. ശേഷം, കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിച്ച്‌ കടന്ന് കളയുകയായിരുന്നു. കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്. സംഭവത്തില്‍ 60കാരനെ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *