ബിനീഷ് തെറ്റ് ചെയ്തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും തെറ്റ് ചെയ്തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബിനീഷിനെതിരെയുള്ള അന്വേഷണം ആ വഴിക്ക് നടക്കട്ടെ. അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോള്‍ ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ബിനീഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല ബിനീഷ് അതുകൊണ്ട് തന്നെ ആ വ്യക്തിക്കെതിരെ അന്വേഷണം നടത്തുന്നതിന് ഏജന്‍സിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *